ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരണം 572
ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 572 ആയി. കൊല്ലപ്പെട്ടവരില്‍ കൂടുതലും ഇസ്രയേലുകാരാണ്. യുഎന്‍ രക്ഷാസമിതി ഞായറാഴ്‌ച രാത്രി അടിയന്തര യോഗം ചേര്‍ന്നു വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്‌തെങ്കിലും നാലു ദിവസമായി കരയുദ്ധം കൂടി നടത്തുകയാണ് ഇസ്രയേല്‍. ഗാസയില്‍നിന്നു റോക്കറ്റാക്രമണങ്ങള്‍ തുടരുന്നതായി ഇസ്രയേല്‍ അറിയിച്ചു. കുറച്ചു സൈനികരെ നഷ്‌ടപ്പെട്ടെങ്കിലും ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.
ദക്ഷിണ ഇസ്രയേലിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഹമാസ് പോരാളികളെ സൈന്യം വെടിവച്ചുകൊന്നു. രണ്ടാഴ്‌ച പിന്നിട്ട പോരാട്ടത്തില്‍ 3100 പലസ്‌തീന്‍കാര്‍ക്ക് പരുക്കേറ്റതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വ്യോമാക്രമണത്തില്‍ വീടുതകര്‍ന്ന് 20 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിലെ ഷിജയ്യ നഗരത്തിലാണു കനത്ത പോരാട്ടം നടക്കുന്നതെന്ന് ഇസ്രയേല്‍ സൈനിക വക്‌താവ് അറിയിച്ചു. ഗാസയില്‍ ജോലിചെയ്യുകയായിരുന്ന നാല് ഇന്ത്യക്കാരെ സുരക്ഷിത സ്‌ഥാനത്തേക്കു മാറ്റി. റെഡ്‌ക്രോസിന്റെ പ്രേരണയില്‍ രണ്ടു മണിക്കൂര്‍ വെടിനിര്‍ത്തിയപ്പോഴാണ് റമല്ലയിലെ ഇന്ത്യന്‍ പ്രതിനിധി ഓഫിസിന്റെ സഹായത്തോടെ ഇവരെ രക്ഷപ്പെടുത്തിയത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം ചര്‍ച്ചചെയ്യുന്നതിനായി യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ അടിയന്തരയോഗം നാളെ ചേരും.
https://www.facebook.com/Malayalivartha