അഫ്‌ഗാനിസ്ഥാനില്‍ നാറ്റോ ആക്രമണത്തില്‍ സിനിമാ നടന്‍ കൊല്ലപ്പെട്ടു
നാറ്റോ വ്യോമാക്രമണത്തില്‍ അഫ്‌ഗാനിസ്ഥാനിലെ പ്രശസ്ത സിനിമാതാരം നസര്‍ മുഹമ്മദ് മജ്നോന്‍യാര്‍ ഹെല്‍മന്ദി കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാനിസ്താനില്‍ നടന്ന ആക്രമണത്തില്‍ നസര്‍ മുഹമ്മദിനോടൊപ്പം മൂന്ന് വിമത സേനാനികളും കൊല്ലപ്പെട്ടിട്ടുണ്ട്.
വിമതര്‍ നസറിനെ തട്ടിക്കൊണ്ടുപോയി തടവില്‍ വെച്ചിരിക്കുകയായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഹെല്‍മന്ദിയെ വിമത സേന ചോദ്യം ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണം നടന്നത്.
ഹെല്‍മന്ദ് പ്രവിശ്യയില്‍ സര്‍ക്കാരിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തിലാണ് നസറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതെന്ന് സഹോദരന്‍ ദില്‍വാര്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന സഹോദരിയെ കാണാന്‍ പോകവെയാണ് ഹെല്‍മന്ദിയെ ഖോസ്കബിയില്‍ നിന്നും തട്ടിക്കൊണ്ടു പോയത്.വ്യോമാക്രമണം നടത്തിയ വിവരം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക വിമത സേനകമാന്‍ഡര്‍ മുഹമ്മദ് ആലമും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha