ജോക്കോവി ഇന്റോനേഷ്യന്‍ പ്രസിഡന്റ്
ഇന്റോനേഷ്യന്‍ പ്രസിഡന്റായി ജക്കാര്‍ത്താ ഗവര്‍ണര്‍ ജോക്കോ ജോക്കോവി വിഡോഡോ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം ഒമ്പതിനു നടന്ന ഇലക്‌ഷനില്‍ ജോക്കോവിക്ക് 53% വോട്ടും എതിരാളി പ്രബോവോ സുബിയാന്റോയ്‌ക്ക് 46% വോട്ടും കിട്ടി. വോട്ടെടുപ്പില്‍ ക്രമക്കേടു നടന്നെന്ന് ആരോപിച്ച സുബിയാന്റോ താന്‍ പിന്മാറുകയാണെന്നു പ്രഖ്യാപിച്ചു.
പ്രസിഡന്റ് പദവിയിലേക്ക് ജോക്കോവിയും വൈസ്‌പ്രസിഡന്റ് സ്ഥാനത്തേക്ക് ജുസുഫ് കല്ലയും തെരഞ്ഞെടുക്കപ്പെട്ടെന്ന് പാര്‍ട്ടി നേതാവായ മേഘാവതി സുകാര്‍ണോപുത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ജോക്കോവി ഒക്ടോബറില്‍ അധികാരമേല്‍ക്കും. അഞ്ചുവര്‍ഷമാണ് കാലാവധി.
അനുയായികള്‍ സ്‌നേഹപൂര്‍വ്വം ജോക്കോവി എന്ന് വിളിച്ചിരുന്ന ജോക്കോ വിദോദോ ഇന്തോനേഷ്യയിലെ ഒബാമ എന്നും അറിയപ്പെടുന്നു. ഭക്ഷണം, പാര്‍പ്പിടം, ആതുരശുശ്രൂഷ, ഗതാഗതം, വ്യവസായം എന്നീ മേഖലകളിലെല്ലാം ജോക്കോവി ജനപ്രിയ പദ്ധതികളാണ് കൊണ്ടുവന്നത്. ആരോഗ്യമേഖലയില്‍ നടപ്പിലാക്കിയ ഹെല്‍ത്തി ജക്കാര്‍ത്ത കാര്‍ഡ് അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു. ഇത് കണക്കിലെടുത്താണ് ഇന്തോനേഷ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ജോക്കോവിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കുന്നത്. 19 കോടി വോട്ടര്‍മാരുള്ള ഇന്തോനേഷ്യയില്‍ 11 ശതമാനം പേരും കന്നിവോട്ടര്‍മാരായിരുന്നു. 30 വയസ്സിന് താഴെയുള്ളവരുടെ വോട്ടുകള്‍ നിര്‍ണ്ണായകമായതും ജോക്കോവിയെ പിന്തുണച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha