ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വളര്‍ത്താന്‍ ജര്‍മന്‍ കോടതിയുടെ അനുമതി
ജര്‍മനിയില്‍ കഞ്ചാവ് വളര്‍ത്താന്‍ കോടതിയുടെ അനുമതി. എന്നാല്‍ പുതിയ ഉത്തരവനുസരിച്ച് എല്ലാവര്‍ക്കും കഞ്ചാവ് കൃഷി നടത്താമെന്ന് കരുതരുത്. ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വളര്‍ത്താമെന്നാണ് കോടതി ഉത്തരവ്. ദീര്‍ഘകാലമായി രോഗികളായ അഞ്ച് പേര്‍ ചികിത്സയ്ക്കായി കഞ്ചാവ് വളര്‍ത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.
നേരത്തേ ഇവരുടെ ആവശ്യം ജര്‍മനിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡ്രഗ്‌സ് ആന്റ് മെഡിക്കല്‍ ഡിവൈസ് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി സമര്‍പ്പിച്ചവരില്‍ മൂന്ന് പേരുടെ ആവശ്യം പുന:പരിശോധിക്കാന്‍ കോടതി ഇന്‍സ്റ്റിറ്റിയൂട്ടിന് നിര്‍ദേശം നല്‍കി. ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വാങ്ങാനും നട്ടുവളര്‍ത്താനും കോടതി അനുമതി നല്‍കി.
ചികിത്സയ്ക്കായി വളര്‍ത്തുന്ന കഞ്ചാവ് ചെടി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. പുതിയ ഉത്തരവ് എല്ലാവര്‍ക്കും ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്ക് മാത്രമാണ് പുതിയ ഉത്തരവ് ബാധകമാകുക. വീട്ടില്‍ കഞ്ചാവ് വളര്‍ത്താനുള്ള ന്യായമായി പുതിയ ഉത്തരവിനെ കാണരുതെന്നും കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha