ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ സമിതി അന്വേഷിക്കും
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ സമിതി അന്വേഷിക്കുമെന്ന് ജനീവയില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ അടിയന്തരയോഗത്തില്‍ തീരുമാനമായി. ഗാസയിലെ ഇസ്രയേല്‍ ആക്രമണം യുദ്ധകുറ്റമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച പലസ്തനീനകളുടെ എണ്ണം 650 കഴിഞ്ഞു.
ഗാസയില്‍ 16 ദിവസമായി തുടരുന്ന ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ ലോക വ്യാപകമായി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതി ജനീവയില്‍ അടിയന്തരയോഗം ചേര്‍ന്നത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന പ്രമേയത്തെ 47 അംഗ സമിതിയില്‍ ഇന്ത്യ അടക്കം 29 രാജ്യങ്ങള്‍ അനുകൂലിച്ചു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകാന്‍ സാധ്യതയുണ്ടെന്നും ഇത് യുദ്ധക്കുറ്റമാണെന്നും ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ സമിതി ഹൈകമ്മീഷണര്‍ നവി പിള്ള യോഗത്തില്‍ പറഞ്ഞു. ഇസ്രയേലിന്റേത് ക്രൂരമായ കുറ്റകൃത്യമാണെന്ന് വോട്ടെടുപ്പിന് മുമ്പ് ചേര്‍ന്ന അടിയന്തര യോഗത്തില്‍ പലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക്കി പറഞ്ഞു. എന്നാല്‍ മനുഷ്യാവകാശ സമിതി അന്വേഷണത്തോട് ഇസ്രയേല്‍ സഹകരിച്ചേക്കില്ല.
https://www.facebook.com/Malayalivartha