ആദ്യം കൃത്രിമ കാലുമായി ഒളിമ്പിക്‌സിനെയും പിന്നെ കാമുകിയെ കൊന്ന് ലോകത്തേയും ഞെട്ടിച്ച ഓസ്‌കര്‍ പിസ്റ്റോറിയനെക്കുറിച്ചുള്ള ഡോക്യുമെന്ററി വരുന്നു
കൃത്രിമ കാലുകളുമായി ഒളിമ്പിക്‌സില്‍ മത്സരിച്ച് ചരിത്രം സൃഷ്ടിക്കുകയും പിന്നീട് കാമുകിയെ കൊന്നതിന്റെ പേരില്‍ അറസ്റ്റിലാകുകയും ചെയ്‌ത ഓസ്‌കര്‍ പിസ്റ്റോറിയസിനെക്കുറിച്ച് ബി.ബി.സി ഡോക്യുമെന്ററി ഒരുക്കുന്നു. 'ഓസ്‌കര്‍ പിസ്റ്റോറിയസ്: വാട്ട് റിയലി ഹാപ്പന്റ് എന്നുപേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയില്‍ പിസ്റ്റോറിയസിന്റെ കാമുകിയുടെ കൊലപാതകവും അതില്‍ പിസ്റ്റോറിയസിന്റെ പങ്കിനെക്കുറിച്ചുമാണ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ പിസ്റ്റോറിയസ് മാനസികമായി തളര്‍ന്നൂവെന്നും അദ്ദേഹം ആത്മഹത്യയുടെ വക്കിലാമെന്നും സുഹൃത്ത് മൈക്ക് അസി ഡോക്യുമെന്ററിക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ് പിസ്റ്റോറിയസ്. ജൂണ്‍ നാലിന് കേസില്‍ വീണ്ടും വിചാരണ ആരംഭിക്കും.കഴിഞ്ഞ ഫെബ്രുവരി പതിനാലിനാണ് പിസ്റ്റോറിയസിന്റെ വസതിയില്‍വെച്ച് കാമുകിയും മോഡലുമായ റിവാ സ്‌റ്റിന്‍കാമ്പ് വെടിയേറ്റ് മരിച്ചത്. കോടതിയില്‍ പിസ്റ്റോറിയസ് കുറ്റം നിഷേധിച്ചു. വീട്ടിലാരോ അതിക്രമിച്ചു കയറിയെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തത് എന്നാണ് പിസ്റ്റോറിയസ് പറയുന്നത്. എന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരം കാമുകിയെ കൊല്ലുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം.
https://www.facebook.com/Malayalivartha