അള്‍ജീരിയന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു; വിമാനത്തിലുണ്ടായിരുന്ന 116 പേരും കൊല്ലപ്പെട്ടു
110 യാത്രക്കാരുമായി കാണാതായ അള്‍ജീരിയന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. നൈജറിനു സമീപമാണ് വിമാനം തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 116 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ബുര്‍ക്കിനോ ഫാസോയിലെ ഔഗഡൌഗോയില്‍ നിന്നും അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലേക്ക് യാത്രതിരിച്ച എയര്‍ അള്‍ജീരിയയുടെ എഎച്ച് 5017 യാത്രാവിമാനമാണ് യാത്രാമധ്യേ കാണാതായത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നറിയുന്നു.
110 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിലേറെയും അള്‍ജീരിയക്കാരാണെന്നാണ് സൂചന. പറന്നുയര്‍ന്ന് 50 മിനിറ്റിന് ശേഷം വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. ഫ്രഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നതായി ഫ്രഞ്ച് അധികൃതര്‍ സ്ഥിരീകരിച്ചു.
സ്പാനിഷ് എയര്‍ലൈന്‍ കമ്പനിയായ സ്വിഫ്‌റ്റെയറില്‍ നിന്നും എയര്‍ അള്‍ജീരിയ ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് തകര്‍ന്നത്. സഹാറയ്ക്ക് മുകളില്‍വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ അള്‍ജീരിയന്‍ അതിര്‍ത്തിക്കടുത്ത് വെച്ച് വിമാനം വഴിതിരിച്ചു വിട്ടതായും ഇതിന് ശേഷമാണ് വിമാനവുമായുള്ള വാര്‍ത്താ വിനിമയം നിലച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha