അഭയാര്‍ഥി ക്യാംപിലും ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി: 15 മരണം
ഇസ്രയേല്‍ ഇന്നലെ ഐക്യരാഷ്‌ട്രസംഘടനയുടെ അഭയാര്‍ഥിക്യാംപിലും ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. വടക്കന്‍ ഗാസയില്‍ പലസ്‌തീന്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന സ്‌കൂളിനു നേരെയായിരുന്നു ആക്രമണം. പതിനേഴു ദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 761 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവര്‍ നാലായിരത്തിലേറെയാണ്.
യുദ്ധം മൂലം പലായനം ചെയ്‌തവരും അഭയാര്‍ഥിക്യാംപില്‍ അഭയം തേടിയവരുമായ പലസ്‌തീന്‍കാര്‍ ഒന്നര ലക്ഷത്തോളം വരുമെന്നു യുഎന്‍ റിപ്പോര്‍ട്ട്. 34 ഇസ്രയേലുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha