ഗാസയില്‍ 12 മണിക്കൂര്‍ വെടി നിര്‍ത്തല്‍
രൂക്ഷമായ യുദ്ധം നടക്കുന്ന ഗാസ മുനമ്പില്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍. ഹമാസും ഇസ്രായേലും ശനിയാഴ്ച രാവിലെ എട്ട് മണിമുതല്‍ തുടര്‍ന്നുള്ള 12 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചു. അമേരിക്കയുടെ മദ്ധ്യസ്ഥതയിലാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ ഇരുകൂട്ടരും എത്തിച്ചേര്‍ന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ ഇടക്കാല കരാറിനുള്ള ശ്രമങ്ങളും നടന്നുപോരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ എട്ടുമണിയോടെ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാക്കും. എന്നാല്‍ ഈ വ്യവസ്ഥയെ മുതലെടുക്കുവാന്‍ ഹമാസ് തീവ്രവാദികള്‍ ശ്രമിച്ചാല്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസ അതിര്‍ത്തിയിലെ ഹമാസ് തീവ്രവാദികളുടെ തുരങ്കം കണ്ടെത്തുവാനും നശിപ്പിക്കുവാനുമുള്ള സൈനിക നീക്കങ്ങള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ 18 ദിവസമായി കനത്ത ആക്രമണമാണ് ഇരുവിഭാഗവും നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചേരുന്നതിനും പരിക്കേറ്റവര്‍ക്ക് ശിശ്രൂഷ ലഭിക്കുന്നതിനും തടസമുണ്ടാവാതിരിക്കുവാനാണ് 12 മണിക്കൂര്‍ വെടിനിര്‍ത്തലെന്ന് ഹമാസ് വക്താവ് സമി അബു സൂറി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha