ഇറാക്കിലെ സ്‌ത്രീകള്‍ നിര്‍ബന്ധമായും ബുര്‍ഖ ധരിക്കണമെന്ന് വിമതരുടെ നിര്‍ദ്ദേശം
ഇറാക്കിലെ സ്‌ത്രീകളോട് ബുര്‍ഖ നിര്‍ബന്ധമാക്കണമെന്ന് വിമതരുടെ നിര്‍ദേശം. മുഖം മറച്ചുള്ള വസ്‌ത്രധാരണത്തിന് തയ്യാറല്ലാത്തപക്ഷം കനത്ത ശിക്ഷ നേരിടുവാന്‍ തയ്യാറായിക്കൊള്ളാനും ഐഎസ്‌ഐഎസ് മുന്നറിയിപ്പ് നല്‍കി.
ഇറാക്കിലെ ഏറ്റവും വലിയ നഗരമായ മൊസൂളില്‍ കഴിഞ്ഞ ദിവസമാണ് ഐഎസ്‌ഐഎസ്, സ്‌ത്രീകളുടെ വസ്‌ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.
കൈ-കാലുകള്‍ മൂടുന്നതും ശരീരത്തോട് ഒട്ടിക്കിടക്കാത്തതുമായ വസ്‌ത്രങ്ങള്‍ ധരിക്കണമെന്നാണ് നിര്‍ദേശം. അതോടൊപ്പം സുഗന്ധലേപനങ്ങളുടെ ഉപയോഗവും നിഷേധിച്ചിരിക്കുന്നു.
ഇസ്ലാം രാജ്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു മുന്നറിയിപ്പ്. വസ്‌ത്രധാരണ രീതി വിവരിക്കുന്ന കുറിപ്പുകള്‍ മൊസൂളിന്റെ വിവിധ മേഖലകളില്‍ പ്രചരിപ്പിച്ചുവരുന്നു. സമൂഹത്തിലെ ദുരാചാരങ്ങള്‍ തടയുവാനാണ് ഇങ്ങനെയുള്ള നടപടികളെന്നാണ് വിമതരുടെ വിശദീകരണം. സ്‌ത്രീയുടെ സ്വാതന്ത്രത്തിലേക്കുള്ള കടന്ന് കയറ്റമല്ല, മറിച്ച് അവരുടെ സംരക്ഷണം ഉറപ്പാക്കുവാനുള്ള നടപടിയാണിതെന്നും കുറിപ്പില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha