ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി
ഗാസയില്‍ ശക്തമായ ആക്രമണം ശക്തമായി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. നീണ്ട ആക്രമണത്തിന് സജ്ജമാണെന്നും നെതന്യാഹു പറഞ്ഞു. രാജ്യാന്തര തലത്തിലെ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിയാണ് ഇസ്രയേല്‍ നീക്കം. ഹമാസിന്റെ തകര്‍ച്ചയാണ് അന്തിമലക്ഷ്യമെന്ന മുന്നറിയിപ്പുമായാണ് നെതന്യാഹു രംഗത്തെത്തിയത്. ടെലിവിഷന്‍ പ്രസ്താവനയിലൂടെയാണ് നെതന്യാഹു ഹമാസിനെതിരെ ലക്ഷ്യം കാണും വരെ ആക്രമണമെന്ന നിലപാട് പ്രഖ്യാപിച്ചത്.
അതിനിടെ ഗാസയിലെ അഭയാര്‍ഥി ക്യാംപിലുണ്ടായ സ്ഫോടനത്തില്‍ എട്ടു കുട്ടികളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ വ്യോമാക്രമണമാണ് കുട്ടികളുടെ ജീവനെടുത്തതെന്ന് പാലസ്തീന് ആരോപിച്ചു. എന്നാല്‍ ആരോപണം ഇസ്രയേല്‍ തള്ളി. രാജ്യാന്തരതലത്തിലുള്ള എല്ലാ സമാധാനശ്രമങ്ങളെയും പരാജയപ്പെടുത്തുന്നതാണ് ഇസ്രയേലിന്റെ നിലവിലെ നീക്കമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha