ലോകം ആ വെളുത്ത പുകയ്‌ക്കായ് കാത്തിരിക്കുന്നു, ആരായിരിക്കും കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍
ലോകത്തിന്റെ കണ്ണും കാതും ഇപ്പോള്‍ വത്തിക്കനിലാണ്. പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സൂചനയായി സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുകയുയരുന്നതും കാത്തിരിക്കുകയാണ് ലോകം. വെളുത്ത പുകയുയര്‍ന്നാല്‍ താമസിയാതെ ബസലിക്കയിലെ ബാല്‍ക്കണിയില്‍ പാപ്പ പ്രത്യക്ഷപ്പെടും.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പോപ്പിനെ തെരഞ്ഞെടുന്ന കര്‍ദിനാള്‍ മാരുടെ കോണ്‍ക്ലേവിന് തുടക്കമായിക്കഴിഞ്ഞു. കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. കുര്‍ബാനയ്‌ക്ക് ശേഷം വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാര്‍ വത്തിക്കാന്‍ സെന്റ് പോള്‍സ് ചാപ്പലില്‍ നിന്നും പ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്ക് പോകും. തുടര്‍ന്ന് ആദ്യ വോട്ടെടുപ്പ് നടക്കും. ഇന്ത്യന്‍ സമയം രാത്രി 11.30 ഓടെ ആദ്യ ഫലം അറിയാനാകും. കര്‍ദിനാള്‍മാര്‍ തമ്മില്‍ ധാരണയിലെത്തിയാല്‍ ഒരു പക്ഷേ പുതിയ പോപ്പിനെ ഇന്നറിയാനാകും.
ഇന്ന് തീരുമാനമായില്ലെങ്കില്‍ നാളെ ഉച്ചയ്‌ക്ക് മുമ്പ് രണ്ടുംഉച്ചയ്‌ക്ക് ശേഷം രണ്ടും വീതം വോട്ടെടുപ്പുണ്ടാവും.
വോട്ടെടുപ്പിന് യന്ത്രങ്ങളൊന്നും ഉപയോഗിക്കുന്നില്ല. കര്‍ദിനാള്‍മാര്‍, വോട്ടുചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ പേര് കടലാസ്സില്‍ എഴുതി പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കും. സ്വന്തം പേര് ബാലറ്റില്‍ രേഖപ്പെടുത്താനാവില്ല. ഓരോ റൗണ്ടിലും വോട്ടെണ്ണിക്കഴിഞ്ഞാല്‍ ബാലറ്റ് കത്തിച്ചുകളയും.
വോട്ടെടുപ്പ് പരമരഹസ്യമാണ്. ടി.വി, റേഡിയോ, പത്രങ്ങള്‍, ഇന്‍റര്‍നെറ്റ്, ഫോണ്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയൊന്നും ചാപ്പലില്‍ പ്രവേശിപ്പിക്കില്ല. ഭക്ഷണം മാത്രമാണ് പുറത്തുനിന്ന് ഇവിടേക്ക് എത്തുക.
ഇന്ത്യയില്‍നിന്ന് അഞ്ച് കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടുള്ളത്. ഇതില്‍ കേരളത്തില്‍നിന്നുള്ള മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബസേലിയോസ് മാര്‍ ക്ലിമീസും ഉള്‍പ്പെടുന്നു..
https://www.facebook.com/Malayalivartha