മാര്‍പാപ്പയുടെ ശ്രീലങ്ക, ഫിലിപ്പീന്‍സ് സന്ദര്‍ശനം ജനുവരിയില്‍
ഫ്രാന്‍സിസ് മാര്‍പാപ്പ 2015 ജനുവരിയില്‍ ശ്രീലങ്കയും ഫിലിപ്പീന്‍സും സന്ദര്‍ശിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ജനുവരി 12 മുതല്‍ 15 വരെ ലങ്കയില്‍ പര്യടനം നടത്തും. തുടര്‍ന്നു ഫിലിപ്പീന്‍സിലെത്തും. 19നു മടങ്ങും.
ഫ്രാന്‍സിസ് പാപ്പയുടെ രണ്ടാം ഏഷ്യന്‍ സന്ദര്‍ശനമായിരിക്കും ഇത്. ആദ്യ സന്ദര്‍ശനം ദക്ഷിണ കൊറിയയിലേക്കാണ്; അടുത്തമാസം 14 മുതല്‍ 18 വരെ.
https://www.facebook.com/Malayalivartha