ആഫ്രിക്കയില്‍ വൈറസ് ബാധ; 670 പേര്‍ മരിച്ചു
ആഫ്രിക്കയില്‍ വൈറസ് ബാധയേറ്റ് 670 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് എബോല വൈറസ് ജനജീവിതത്തിന് ഭീഷണിയാകുന്നത്. നിരവധി പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. എബോല എന്നറിയപ്പെടുന്ന വൈറസ് രക്തത്തിലൂടെയാണ് മനുഷ്യ ശരീരത്തില്‍ കടക്കുന്നത്. ആന്താരാവയവയങ്ങളെയാണ് രോഗം പൂര്‍ണമായും ബാധിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണം. ചിലരില്‍ പെട്ടെന്നു തന്നെ ആന്തരിക രക്തസ്രാവം ഉണ്ടാകും.
കുരങ്ങന്‍മാരിലും മനുഷ്യരിലുമാണ് എബോല വൈറസ് പെട്ടന്ന് വളരുന്നത്. വൈറസ് ബാധയേറ്റവരുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവര്‍ക്കും രോഗം പടര്‍ന്നുപിടിക്കും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിരവധി പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ക്ക് പ്രത്യേക മുറിയിലായിരിക്കും ചികിത്സ നല്‍കുക. രോഗികള്‍ക്ക് നിര്‍ജ്ജലീകരണം തടയുവാന്‍ ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഈ പകര്‍ച്ചവ്യാധി പൂര്‍ണമായും ചികിത്സയിലൂടെ ഭേദപ്പെടുത്താനാകില്ലെന്നാണ് ആരോഗ്യവകുപ്പ് വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 1976ല്‍ സുഡാനിലാണ് വൈറസ് ബാധ ആദ്യം പ്രത്യക്ഷപ്പെട്ടത്. 284 പേര്‍ക്ക് വൈറസ് ബാധയേറ്റു. ഇതില്‍ 156പേര്‍ മരണപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha