ഇറാഖില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ പന്ത്രണ്ടു മരണം
ഇറാഖില്‍ വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 12 പേര്‍ മരിച്ചു. വടക്കന്‍ നഗരമായ കിര്‍ക്കുക്കില്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനം ചാവേര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി. ഇവിടെ മൂന്നുപേരാണ് മരിച്ചത്. 150 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതിനു സമീപമുണ്ടായിരുന്ന ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. മറ്റിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ഇറാഖിലെ പരിസ്ഥിതിമന്ത്രിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്
https://www.facebook.com/Malayalivartha