എബോള വൈറസ് പടരുന്നത് തടയാനായി ലൈബീരിയയില്‍ സ്‌കൂളുകള്‍ അടച്ചു
അത്യന്തം മാരകമായ എബോള വൈറസ് പടരുന്നതു തടയാനായി ലൈബീരിയ സര്‍ക്കാര്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിട്ടു. ചില സമൂഹങ്ങളെ പ്രത്യേക നിരീക്ഷണത്തില്‍ വയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയതായും പ്രസിഡന്റ് എല്ലന്‍ ജോണ്‍സണ്‍ സര്‍ലീഫ് വ്യക്‌തമാക്കി.
അവശ്യസേവനത്തില്‍ അല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ദിവസത്തെ നിര്‍ബന്ധിത അവധി നല്‍കി വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചു.
സ്‌ഥിതിഗതി നേരിടാന്‍ സൈന്യത്തെയും വിന്യസിച്ചു. അതേസമയം, പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള രോഗബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 672 ആയി.
https://www.facebook.com/Malayalivartha