തായ്‌വാനില്‍ വാതകപൈപ്പിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു
വാതകവിതരണ പൈപ്പിന് തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് തായ്‌വാനില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 270ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ദക്ഷിണ തായ്വാനിലെ കവോസിയൂംഗ് നഗരത്തിലാണ് ഗ്യാസ് പൊട്ടിത്തെറിയുണ്ടായത്.
മരണമടഞ്ഞവരില്‍ 4 അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വാതക ചോര്‍ച്ചയുടെ യഥാര്‍ത്ഥകാരണം വ്യക്തമല്ല. വ്യാഴാഴ്‌ച അര്‍ദ്ധ രാത്രിയോടെ വാതകം ചോരുന്നതായി നാഷണല്‍ ഫയര്‍ ഏജന്‍സിയില്‍ നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്നായിരുന്നു സ്‌ഫോടനമുണ്ടായത്.
നൂറുകണക്കിന് സൈനികരും അഗ്നിശമന സേനാംഗങ്ങളുമാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ല. നഗരത്തില്‍ പാര്‍ക്കു ചെയ്‌തിരുന്ന കാറുകളും മറ്റും സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
https://www.facebook.com/Malayalivartha