ലോകം ആകാംക്ഷയില്‍ നില്‍ക്കേ വത്തിക്കാനില്‍ നിന്നും ആദ്യമായി വന്നത് കറുത്ത പുക.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന്റെ ആദ്യ വോട്ടെടുപ്പില്‍ തീരുമാനമായില്ല എന്ന സൂചന നല്‍കിക്കൊണ്ടാണ് കറുത്ത പുക വന്നത്. പാപ്പയെ തെരഞ്ഞെടുക്കാനായില്ല എന്ന പ്രഖ്യാപനവുമായി രാത്രി 12.10 ന് വത്തിക്കാനിലെ സെന്റ് സിസ്റ്റൈന്‍ ദേവാലയത്തില്‍ നിന്നു കറുത്ത പുകയെത്തി. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതു കൊണ്ടാണ് തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നത്.
ഇന്നലെ തീരുമാനമാകത്തതിനെ തുടര്‍ന്ന് രണ്ടാം ദിനമായ ഇന്ന് മുതല്‍ നാല് വോട്ടെടുപ്പ് ഉണ്ടാകും. 115 കര്‍ദിനാള്‍മാരില്‍ 77 വോട്ട് ലഭിക്കുന്ന ആളായിരിക്കും പാപ്പയാവുക.
പാപ്പയെ തെരഞ്ഞെടുക്കാന്‍ ദൈവിക ഇടപെടല്‍ ഉണ്ടാകണമേയെന്ന പ്രാത്ഥനയോടെയാണ് കോണ്‍ക്ലേവ് ആരംഭിച്ചത്. വോട്ടവകാശമുള്ള 80 വയസില്‍ താഴെ പ്രായമുള്ള 115 കര്‍ദിനാള്‍മാരും സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന പ്രാര്‍ത്ഥനയിലും കുര്‍ബാനയിലും പങ്കെടുത്തു. കുര്‍ബാനമധ്യേയുള്ള മധ്യസ്ഥ പ്രാര്‍ത്ഥനകളിലൊന്നു മലയാളത്തിലാണ് ചൊല്ലിയത്.
കുര്‍ബാനയ്‌ക്ക് ശേഷം എല്ലാവരും സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങി. കര്‍ദിനള്‍മാരുടെ ഇരിപ്പിടം നറുക്കിട്ടാണ് തീരുമാനിച്ചത്. രഹസ്യം സൂക്ഷിച്ചു കൊള്ളാമെന്നുള്ള സത്യപ്രതിജ്ഞ എല്ലാവരും ചൊല്ലി. എത്രയും വേഗം പുതിയ പാപ്പ ഉണ്ടാകണമേയെന്ന പ്രാര്‍ത്ഥനയിലാണ് ലോകം.
https://www.facebook.com/Malayalivartha