ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ആഹ്വാനം
ഐക്യരാഷ്‌ട്ര സംഘടനയുടെയും യുഎസിന്റെയും അഭ്യര്‍ത്ഥന മാനിച്ച് ഗാസയില്‍ 72 മണിക്കൂര്‍ വെടി നിര്‍ത്തല്‍. മാനുഷിക പരിഗണന വച്ച് വെടിനിര്‍ത്താന്‍ ഇന്നലെ രാത്രി വൈകിയാണ് ഇര രാജ്യങ്ങളും അഭ്യര്‍ത്ഥിച്ചത്. ഈ സമയം കരയിലെ ഇസ്രായേല്‍ സൈന്യം ആക്രമണവുമായി മുന്നോട്ടു പോകില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നൈതന്യാഹു അറിയിച്ചു.
എന്നാല്‍ ഇസ്രായേലിലേക്ക് ഹമാസ് കുഴിച്ച തുരങ്കങ്ങള്‍ തകര്‍ക്കുക തന്നെ ചെയ്യുമെന്ന് ഇന്നലെ ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ഗാസയില്‍ ആക്രമണം തുടങ്ങിയിട്ട് ഇരുപത്തിയഞ്ചു ദിവസമായി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയിലാണ് വെടിനിര്‍ത്തലിന് യു എസ് ആഹ്വാനം ചെയ്‌തെതെന്ന് ശ്രദ്ധേയമാണ്.
മൂന്നാഴ്‌ച നീണ്ട സംഘര്‍ഷം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി രണ്ടു കൂട്ടരും ഈജിപ്‌തിലെ കയ്‌റോയില്‍ ഔദ്യോഗിക കൂടികാഴ്‌ച നടത്തും.
https://www.facebook.com/Malayalivartha