അഴിക്കുള്ളിലൂടെ ഭക്ഷണം കൊടുത്ത ബാലന്റെ കൈ കടുവ കടിച്ചെടുത്തു
മൃഗശാലയിലെ കടുവാക്കൂട്ടിലെ അഴികള്‍ക്കിടയിലൂടെ കൈയിട്ട് ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ച ബാലന്റെ കൈ കടുവ കടിച്ചെടുത്തു. ബ്രസീലിലെ കാസ്കാവലിലെ മൃഗശാലയിലായിരുന്നു സംഭവം.
അച്ഛനും മൂന്നുവയസ്സുകാരനായ സഹോദരനൊപ്പം മൃഗശാലയിലെത്തിയതാണ് ഈ പതിനൊന്നുകാരനായ ബാലന്. സുരക്ഷാവേലി മറി കടന്നാണ് കുട്ടി കടുവാക്കൂട്ടിനടുത്തെത്തിയത്. ഇതിന് മകനെ പ്രേരിപ്പിച്ചത് അച്ഛന് തന്നെയാണ്. ഇവരുടെ പ്രവൃത്തികണ്ട് പലരും വിലക്കിയെങ്കിലും അതൊന്നും വകവച്ചില്ല. അഴികള്‍ക്കിടയിലൂടെ ഇറച്ചി നല്‍കാനുള്ള ശ്രമത്തിനിടെ കടുവ ബാലന്റെ വലതു കൈ കടിച്ചെടുക്കുകയായിരുന്നു. ബാലന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ സംഭവസ്ഥലത്തു വച്ചു തന്നെ പ്രാഥമിക ശുശ്രൂഷ നല്കി ആശുപത്രിയില്‍ എത്തിച്ചു.
കൈയുടെ ഭാഗങ്ങള്‍ ചിതറിപ്പോയതിനാല്‍ തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. കൈയുടെ മുട്ടിനു താഴെ വച്ച് പിന്നീട് മുറിച്ചുമാറ്റി. ആശുപത്രിയില്‍ ബാലന് സുഖം പ്രാപിച്ചു വരുന്നു.
മൃഗശാലയിലെ ഏറ്റവും ശാന്തനായ കടുവയാണ് ഈ ആക്രമണം നടത്തിയത്. ഹു എന്നാണ് ഈ കടുവയുടെ പേര്. ബാലന്റെ ഭാഗത്തു നിന്നുള്ള പ്രകോപനപരമായ പ്രവൃത്തികളായിരിക്കാം ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha