ലബനോനില്‍ തീവ്രവാദികളുടെ വെടിയേറ്റ് എട്ടു സൈനികര്‍ കൊല്ലപ്പെട്ടു
തീവ്രവാദികളുടെ വെടിയേറ്റ് ലബനോനില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് വെടിവയ്‌പ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സൈന്യം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്‌തു വരികയാണ്.
അര്‍സല്‍ മേഖലയിലാണ് സംഭവമുണ്ടായത്. ഞായറാഴ്‌ച രാവിലെയാണ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും സൈന്യം പ്രസ്‌താവനയില്‍ കൂടി അറിയിച്ചു.
https://www.facebook.com/Malayalivartha