ചൈനയില്‍ ശക്തമായ ഭൂചലനത്തില്‍ 367 പേര്‍ മരിച്ചു; നിരവധി സ്‌കൂള്‍ കെട്ടിടങ്ങളും ബഹുനില മന്ദിരങ്ങളും തകര്‍ന്നു വീണു
തെക്ക്‌പടിഞ്ഞാറന്‍ ചൈനയില്‍ ശക്തമായ ഭൂചലനത്തില്‍ 367 പേര്‍ മരിച്ചു. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം യുനാന്‍ പ്രവിശ്യയിലെ ലുഥിയാന്‍ ലോങ്‌ടൗഷായില്‍ ഭൂമിക്കു 1.6 കിലോമീറ്റര്‍ താഴെയായിരുന്നു. രണ്ടു മണിക്കൂറിനുശേഷം റിക്‌ടര്‍ സ്‌കെയിലില്‍ 4.1 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. മലയോര പ്രദേശമായ ഇവിടെ നിരവധി സ്‌കൂള്‍ കെട്ടിടങ്ങളും ബഹുനില മന്ദിരങ്ങളും തകര്‍ന്നു വീണു. സിച്ച്വാന്‍, ഗുഷ്യോ എന്നീ സമീപ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. ധാരാളം ആളുകള്‍ പേടിച്ച് വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. വൈദ്യുത പോസ്റ്റുകളും വാര്‍ത്താ വിനിമയ ബന്ധങ്ങളും തകര്‍ന്നിട്ടുണ്ട്. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ അകപെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയതിനാല്‍ ഇനിയും മരണംഖ്യ ഉയര്‍ന്നേക്കാം. ഭൂകമ്പത്തില്‍ റോഡ് തകര്‍ന്നതും ഗതാഗത തടസ്സത്തിന് കാരണമായി.
25 ലക്ഷത്തില്‍ അധികം ആളുകള്‍ വസിക്കുന്ന സ്ഥലമാണ് ലുഥിയാന്‍. 2000 ടെന്റുകളും 3000 കിടക്കകളും പ്രദേശത്തേക്ക് എത്തിക്കുവാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. ദുരന്ത ബാധിത പ്രദേശത്തേക്ക് 2500 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha