മണ്ടേലയുടെ വീടിന് അവകാശം ഉന്നയിച്ച് മുന്‍ഭാര്യ വിന്നി
ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ വീടിന് അവകാശം ഉന്നയിച്ച് മുന്‍ഭാര്യ വിന്നി രംഗത്തെത്തി. ഇരുവരും ഒന്നിച്ചുകഴിയുമ്പോള്‍ വാങ്ങിയ വീടായതിനാല്‍ വിന്നിക്കും മക്കള്‍ക്കുമാണ് അതിന്റെ അവകാശമെന്ന് അവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മണ്ടേല ജയിലിലായിരുന്നപ്പോള്‍ കുനുവിലെ വീട് താനാണ് വാങ്ങിയതെന്നും ബന്ധം പിരിഞ്ഞാലും വീടിന് അവകാശമുണ്ടെന്നുമാണ് വിന്നിയുടെ നിലപാട്. വിന്നിയുമായുള്ള വിവാഹബന്ധം 1996ല്‍ ഒഴിഞ്ഞ മണ്ടേല വില്പത്രത്തില് വിന്നിക്ക് ഒന്നും നീക്കിവച്ചിരുന്നില്ല. 43 ലക്ഷം ഡോളറിന്റെ സ്വത്തുക്കളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
മണ്ടേല കുടുംബത്തിനും മൂന്നാം ഭാര്യയായ ഗ്രാസ മഷേലിനും പഴ്സനല്‍ സ്റ്റാഫിനും സ്കൂളുകള്‍ക്കും ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിനും സ്വത്തിന്റെ ഭാഗം നീക്കിവച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha