കോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനം
ഫ്രാന്‍സ്, റഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ മറി കടന്ന് ആഗോള കോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്. ന്യൂവേള്‍ഡ് വെല്‍ത്താണ് പട്ടിക പുറത്തിറക്കിയത്.
ജര്‍മനി, ചൈന, അമേരിക്ക, എന്നീ രാജ്യങ്ങളാണ് ആദ്യസ്ഥാനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. കുറഞ്ഞത് 10 മില്യണ്‍ ഡോളറെങ്കിലും ആസ്തിയുള്ളവരെയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ആകമാനം പട്ടിക പ്രകാരം 495,000 കോടീശ്വരന്മാരാണുള്ളത്. ഇതില്‍ ഇന്ത്യയില്‍ നിന്നും 14,800 പേരുണ്ട്. ഇന്ത്യയിലെ കോടീശ്വരന്മാരില് 2700 പേരും ജീവിക്കുന്നത് മുബൈയിലാണ്. ഏറ്റവുമധികം കോടീശ്വരന്മാര് ജീവിക്കുന്ന ലോക നഗരങ്ങളുടെ പട്ടികയില്‍ ആദ്യ മുപ്പതില്‍ മുംബൈയും സ്ഥാനം പിടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha