ഗാസയിലെ ജനങ്ങള്‍ വീണ്ടും ജീവിതത്തിലേക്ക്
ഗസയില്‍ ആക്രമണങ്ങള്‍ തകര്‍ത്തെറിഞ്ഞ മണ്ണില്‍ വീണ്ടും ജീവിതം പടുത്തുയര്‍ത്താന്‍ ജനത ശ്രമമാരംഭിച്ചു. പലായനം ചെയ്‌ത പലസ്‌തീന്‍കാര്‍ യുഎന്‍ രക്ഷാ ക്യാംപുകളില്‍ നിന്നു വീടുകളിലേക്കു മടങ്ങുകയാണ്. രണ്ടേമുക്കാല്‍ ലക്ഷം പേരാണു യുഎന്‍ ക്യാംപുകളില്‍ കഴിഞ്ഞത്. ഗാസയില്‍ മാര്‍ക്കറ്റുകളും കടകളും ബാങ്കുകളും ഇന്നലെ തുറന്നു. തകര്‍ന്ന കെട്ടിടങ്ങളും റോഡുകളും നന്നാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഭക്ഷണവും വെള്ളവും താമസ സൗകര്യവുമടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ കണ്ടെത്തുകയാണു തിരിച്ചെത്തുന്നവര്‍ നേരിടുന്ന വലിയ വെല്ലുവിളി. ശുദ്ധജലക്ഷാമം രൂക്ഷമാണ്. രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെയേ വൈദ്യുതി ലഭിക്കുന്നുള്ളൂ. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ പ്രധാന വൈദ്യുതനിലയവും തകര്‍ന്നിരുന്നു.
ഇതേസമയം, ചൊവ്വാഴ്‌ച ആരംഭിച്ച 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാനുള്ള ചര്‍ച്ച ഈജിപ്‌ത് തലസ്‌ഥാനമായ കയ്‌റോയില്‍ തുടരുകയാണ്. ഇസ്രയേല്‍, ഹമാസ് പ്രതിനിധി സംഘങ്ങളുമായി ഈജിപ്‌ഷ്യന്‍ മധ്യസ്‌ഥരാണു ചര്‍ച്ച നടത്തുന്നത്. ഇന്നലെ ഇരുഭാഗങ്ങളെയും മധ്യസ്‌ഥര്‍ പലതവണ കണ്ടു.
ഗാസയുടെ നിയന്ത്രണമുള്ള ഹമാസിന്റെ നിരായുധീകരണമാണു സമാധാന ചര്‍ച്ചകളില്‍ ഇസ്രയേല്‍ മുന്നോട്ടുവയ്‌ക്കുന്ന പ്രധാന ആവശ്യം. ഗാസ പുനര്‍നിര്‍മാണത്തിനു ലഭിക്കുന്ന ധനസഹായം ദുര്‍വിനിയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതേസമയം, ഗാസ ഉപരോധം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നു ഹമാസും ആവശ്യപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha