ഇറാക്കിലും സിറിയയിലും വ്യോമാക്രമണം നടത്താന്‍ ഒരുങ്ങുന്നതായി ബരാക്ക് ഒബാമ
ഇറാക്കിലും സിറിയയിലും വ്യോമാക്രമണം നടത്താന്‍ യുഎസ് തയാറെടുക്കുന്നതായി പ്രസിഡന്റ് ബരാക്ക് ഒബാമ. തീവ്രവാദികള്‍ക്കെതിരായി വ്യോമ നടപടി ആരംഭിക്കാനാണ് ഒബാമ ഉത്തരവിട്ടത്. അമേരിക്കക്കാരുടെയും മതന്യൂനപക്ഷങ്ങളുടെയും ജീവന് സംരക്ഷിക്കുന്നതിനാണ് നടപടിയെന്നാണ് യുഎസിന്റെ വിശദീകരണം.
കുര്‍ദ് ഗോത്രവര്‍ഗമായ യാസിദി വിഭാഗക്കാരായ 40,000 പേരാണ് വടക്കന്‍ ഇറാക്കിന്റെ പര്‍വത പ്രദേശത്ത് കുടുങ്ങിയിരിക്കുന്നത്. ഇവരെ ഐഎസ്ഐഎസ് തീവ്രവാദികള്‍ വളഞ്ഞിരിക്കുകയാണ്. ഇവരില്‍ പലരും ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തിന് കീഴടങ്ങി. ഏതു നിമിഷവും തീവ്രവാദികളുടെ തോക്കിനിരയാകാമെന്ന ഭീതിയിലുമാണ് ഇവര്‍ കഴിയുന്നതെന്ന് ഒബാമ മാധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha