യുക്രെയ്നില്‍ വിമതരുമായുള്ള പോരാട്ടത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു
യുക്രെയ്നില്‍ വിമതരുമായുള്ള പോരാട്ടത്തില്‍ സൈന്യത്തിലെ എട്ടുപേരും അതിര്‍ത്തി സേനയിലെ എട്ടുപേരും ഉള്‍പ്പെടെ 15 പേരും കൊല്ലപ്പെട്ടു. ഇതിനിടെ,യുക്രെയ്നില്‍ മെഡിക്കല്‍ സംഘം സഞ്ചരിച്ച ഹെലികോപ്റ്ററിനുനേരെയും വിമതര്‍ വെടിവച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേര്‍ക്കു പരുക്കേറ്റു. ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
യുക്രെയ്നില്‍ വിമതര്‍ പിടിമുറക്കിയിരിക്കുന്ന രണ്ടാമത്തെ വലിയ നഗരമായ ലുഗാന്‍സ്കിലെ വിമാനത്താവളത്തിനു സമീപമായിരുന്നു സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റുമാരെ പിടികൂടിയതായും വിമതര്‍ അറിയിച്ചു. കഴിഞ്ഞദിവസം,യുക്രയ്നിന്റെ യുദ്ധ വിമാനവും വിമതര്‍ വെടിവച്ചിട്ടിരുന്നു.
ജൂലൈ17നു മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 17 വിമാനം വിമതര്‍ റഷ്യന്‍ മിസൈലുപയോഗിച്ചു വീഴ്ത്തിയതിനു 40 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ഇന്നലെ ഹെലികോപ്റ്ററിനുനേരെ വെടിവയ്പുണ്ടായത്.ഇതേസമയം,എംഎച്ച് 17 വിമാനത്തിലെ കൊല്ലപ്പെട്ട യാത്രക്കാരില്‍ 21പേരെ കൂടി തിരിച്ചറിഞ്ഞതായി ഫോറന്‍സിക്ക് വിദഗ്ധര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha