സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കം ചെറുക്കുമെന്ന് നവാസ് ഷരീഫ്
സര്‍ക്കാരിനെ മറിച്ചിടുന്നതിനു ലക്ഷ്യമിട്ട് കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മതപുരോഹിതന് തഹിറുള്‍ ക്വാദ്രിയും ക്രിക്കറ്റില്‍നിന്നു രാഷ്ട്രീയത്തിലെത്തിയ ഇമ്രാന് ഖാനും നടത്തുന്ന നീക്കം ചെറുക്കുമെന്നു പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്.
പാക് സ്വാതന്ത്ര്യദിനമായ 14ന് വിപ്ലവ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ക്വാദ്രിയും സ്വാതന്ത്ര്യ മാര്‍ച്ച് നടത്താന്‍ ഇമ്രാന് ഖാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിനെ പുറത്താക്കാതെ സമരത്തില്‍നിന്നു പിന്മാറില്ലെന്നു ക്വാദ്രി വ്യക്തമാക്കി. ഭീകരവിരുദ്ധ നിയമ പ്രകാരം ക്വാദ്രിക്ക് എതിരേ എട്ട് എഫ്ഐആറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മാര്‍ച്ചിനു തെരഞ്ഞെടുത്ത സമയം ശരിയല്ലെന്ന് പ്രധാനമന്ത്രി ഷരീഫ് കുറ്റപ്പെടുത്തി. പാക്കിസ്ഥാനില്‍ വിപ്ലവം വേണ്ടിയിരുന്നെങ്കില്‍ ക്വാദ്രി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു മത്സരിക്കണമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതുവരെ മാര്‍ച്ച് നടത്താന്‍ കാത്തിരുന്നതിന് ഇമ്രാനെയും ഷരീഫ് വിമര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha