അമേരിക്കന്‍ ജനത ഒരുങ്ങിക്കഴിഞ്ഞു തിരഞ്ഞെടുപ്പിനെ നേരിടാന്‍
ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പുറത്തു വരുന്ന അഭിപ്രായ സര്‍വ്വേകളില്‍ ഒബാമയും റോംനിയും ഒപ്പത്തിനൊപ്പമാണ്. വിവിധ രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ക്കൊപ്പം സാന്‍ഡി ചുഴലിക്കാറ്റും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഒബാമ ചുഴലിക്കാറ്റിനെ സമീപിച്ച രീതി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഇതായിരിക്കും ഒരു പക്ഷെ വിജയത്തെ കൂടുതല്‍ സ്വാധീനിക്കുക.
ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും പോളിങ് ശതമാനം കുറയുമെന്ന് ഡെമോക്രാറ്റുകള്‍ക്ക് ആശങ്കയുണ്ട്. ഒബാമയ്ക്ക് നേരിയ മുന്‍ഗണന ലഭിക്കുന്നുണ്ടെങ്കിലും മിക്കവാറും സംസ്ഥാനങ്ങളില്‍ റോംനിയും ഒബാമയും ഒപ്പത്തിനൊപ്പമാണ്.
https://www.facebook.com/Malayalivartha