പാക്കിസ്ഥാന് ഭരണ പ്രതിസന്ധിയിലേക്ക്
പാക്കിസ്ഥാന് സര്‍ക്കാരിന്റെ കാലാവധി തീരാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ കാവല്‍ സര്‍ക്കാരിനെ സംബന്ധിച്ച് തീരുമാനമായില്ല. തെരെഞ്ഞെടുപ്പ് എന്നു നടക്കും എന്നതിലും വ്യക്തതയാകാത്തത് പ്രതിസന്ധി കൂട്ടിയിട്ടുണ്ട്. കാവല്‍ സര്‍ക്കാര്‍ ആരുടെ നേതൃത്വത്തിലാകണം എന്ന വിഷയത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഐക്യത്തിലെത്താത്തതാണ് പ്രധാന പ്രശ്‌നം. കാലാവധി പൂര്‍ത്തിയായി മൂന്നു ദിവസത്തിനകം കാവല്‍ പ്രധാനമന്ത്രിയെ ഏല്‍പ്പിക്കണമെന്നാണ് ചട്ടം. പ്രധാനമന്ത്രി രാജാപര്‍വേസ് അഷറഫ് മൂന്നു പേരെ നിര്‍ദേശിച്ചെങ്കിലും പ്രതിപക്ഷത്തിന് നിര്‍ദേശത്തോട് യോജിപ്പില്ല.
https://www.facebook.com/Malayalivartha