ഗാസയില്‍ അഞ്ച് ദിവസം കൂടി വെടിനിര്‍ത്തലിന് ധാരണയായി
ഗാസയില്‍ അഞ്ച് ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇസ്രയേലും ഹമാസും ധാരണയായി. നിലവിലെ വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ഉള്ളപ്പോഴാണ് വെടിനിര്‍ത്തല്‍ നീട്ടല്‍ പ്രഖ്യാപനം എത്തിയത്. ഇരു കൂട്ടരും തമ്മില്‍ നേരിട്ടല്ല ഇതുവരെ ചര്‍ച്ചകള്‍ നടത്തിയത്. സമ്പൂര്‍ണ സമാധാന കരാര്‍ നിലവില്‍ കൊണ്ടുവരാനാണ് ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പൂര്‍ണമായ വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന് പലസ്തീന് സംഘം കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ജൂലൈ എട്ട് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 1,939 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1,000ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റു. 67 ഇസ്രയേല്‍ സൈനികരും മൂന്നു സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha