പാക്കിസ്ഥാനില് ബസ് നദിയിലേക്ക് മറിഞ്ഞ് 24 സൈനികര് മരിച്ചു
വടക്കന്‍ പാക്കിസ്ഥാനില്‍ ബസ്സപകടത്തില്‍ 24 സൈനികര്‍ മരിച്ചു. റാവല്‍പിണ്ടിയില്‍ നിന്ന് ഗില്‍ഗിത്തിലേക്ക് സൈനികരുമായി പോയ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ അഞ്ചു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹെലികോപ്‌റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സ്വാത് താഴ്‌വരയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങിയ സൈനികരാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha