സിക്കിമിനോട് ചേര്‍ന്ന് ചൈനക്ക് പുതിയ റെയില്‍ പാത
സിക്കിമിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനയുടെ പുതിയ റെയില്‍ പാത ഉദ്‌ഘാടനം ചെയ്‌തു. ചൈനയില്‍ നിന്നും ടിബറ്റിലേക്കാണ് റെയില്‍ പാത. ഹിമാലയന്‍ ഭാഗത്തിന് സമീപത്തു കൂടിയാണ് പുതിയ റെയില്‍പാത. ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയില്‍പാതയാണിത്. 253 കിലോമീറ്ററോളം ദൂരത്തിലാണ് ഈ പാത നിര്‍മ്മിച്ചിരിക്കുന്നത്.
ചൈനയോട് ചേര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ അതിര്‍ത്തി കൂടാതെ നേപ്പാളിന്റെയും ഭൂട്ടാന്റെയും അടുത്തു കൂടിയാണ് പാത കിടക്കുന്നത്. ലാഹസയെയും സിഗാസ്സിനെയും ബന്ധിപ്പിച്ചാണ് ഈ പാത. നിലവില്‍ റോഡുമാര്‍ഗ്ഗം എത്താന്‍ 4 മണിക്കൂറാണ്. എന്നാല്‍ പുതിയ പാത വന്നതോടെ ഇത് രണ്ടു മണിക്കൂറായി കുറയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha