കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ക്രൈസ്‌തവ സഭയെ ഭയക്കേണ്ടതില്ലെന്ന് മാര്‍പാപ്പ
ഏഷ്യയിലെ കമ്യൂണിസ്‌റ്റ് രാജ്യങ്ങള്‍ ക്രൈസ്‌തവ സഭയെ ഭയക്കേണ്ടതില്ലെന്നും വത്തിക്കാനുമായി സംവാദത്തിനു തയാറാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രധാനമായും ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ ഉദ്ദേശിച്ചായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം. 35 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 70 ബിഷപ്പുമാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ, തങ്ങള്‍ക്കു വത്തിക്കാനുമായുള്ള ബന്ധം സാധാരണനിലയിലാക്കുവാന്‍ ആഗ്രഹമുള്ളതായി ചൈന വ്യക്‌തമാക്കി. ഏഷ്യയുടെ സാംസ്‌കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുവാന്‍ കഴിയും വിധം കത്തോലിക്കാ വിശ്വാസം ക്രിയാത്മകമാക്കേണ്ടതുണ്ടെന്നു പാപ്പ പറഞ്ഞു. വൈവിധ്യം നിലനില്‍ക്കുന്നിടത്തു സഭയുടെ സന്ദേശം എത്തിക്കുവാന്‍ അതുമായി സമരസപ്പെടുകയല്ലാതെ മാര്‍ഗമില്ല. പരസ്‌പരം മാനിച്ചും സഹകരിച്ചും പുതിയൊരു തുടക്കം കുറിക്കാമെന്നു മാര്‍പാപ്പ അഭ്യര്‍ഥിച്ചു. വത്തിക്കാനുമായി ബന്ധമില്ലാത്ത രാജ്യങ്ങള്‍, സകലരുടെയും നന്മ കണക്കാക്കി പരസ്‌പരസംവാദത്തിനു തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha