ജാക്കി ചാന്റെ മകന്‍ ജയ്സി ചാന്‍ അറസ്റ്റില്‍
ബീജിംഗില്‍ മയക്കുമരുന്ന് കേസില്‍ ജാക്കി ചാന്റെ മകന്‍ ജയ്സി ചാനും സുഹൃത്തും അറസ്റ്റിലായി. ചലച്ചിത്രരംഗത്തും ടെലിവിഷന്‍ രംഗത്തും പ്രശസ്തനായ ജയ്സി ചാനൊപ്പം ബീജിംഗ് പൊലീസിന്റെ പിടിയിലായത് തായ് വാന്‍ ചലച്ചിത്ര താരം കായ്കോ ചെന്‍ തൂംഗാണ്. ബുധനാഴ്ച മുതല്‍ ഇവര്‍ ചൈനീസ് ട്വിറ്റര്‍ എന്നറിയപ്പെടുന്ന വൈബോ മൈക്രോ ബ്ലോഗിങ് സൈറ്റില്‍ സജീവമല്ലെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രമുഖരുടെ മയക്കുമരുന്നുപയോഗത്തിനെതിരെ കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. ബീജിംഗിലെ ഡോങ് ചെങ് ജില്ലയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് 100 ഗ്രാം മരിജുവാന കണ്ടെത്തിയതായും പരിശോധനയില്‍ മയക്കുമരുന്നുപയോഗം സ്ഥിരീകരിച്ചതായും പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha