മൊസൂള്‍ ഡാമിന്റെ നിയന്ത്രണം വീണ്ടും ഇറാക്കിന്
രണ്ടാഴ്‌ചയോളമായി സുന്നി വിമതഗ്രൂപ്പായ ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ അണക്കെട്ട് ഇറാക്കിസൈന്യവും കുര്‍ദ് പോരാളികളും ചേര്‍ന്നു തിരിച്ചുപിടിച്ചെന്ന് ഇറാക്കി സൈനിക വക്താവ് അവകാശപ്പെട്ടു.
ടൈഗ്രീസ് നദിയിലുള്ള ഈ അണക്കെട്ട് ഇറാക്കിലെ ഏറ്റവും വലിയ അണക്കെട്ടാണ്. ഇതു തുറക്കുകയോ തകര്‍ക്കുകയോ ചെയ്‌താല്‍ ഇറാക്കിലെ നിരവധി പട്ടണങ്ങള്‍ വെള്ളത്തിലാവും. തന്ത്രപ്രധാനമായ ഈ അണക്കെട്ട് പിടിക്കുന്നതിനു യുഎസ് വ്യോമസേനയുടെ സഹായവും ഇറാക്കി-കുര്‍ദ് സൈനികര്‍ക്കു ലഭിച്ചു. യുഎസ് യുദ്ധവിമാനങ്ങള്‍ ഐഎസ് ഭീകരരുടെ താവളങ്ങളില്‍ കനത്ത വ്യോമാക്രമണം നടത്തി.
ഇതിനിടെ മൊസൂള്‍ നഗരവും ഭീകരരുടെ കൈയില്‍നിന്നു പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ ഇറാക്കിസൈന്യം ആസൂത്രണം ചെയ്‌തുവരികയാണ്. യുഎസ് യുദ്ധവിമാനങ്ങളുടെ പിന്‍ബലത്തോടെ കനത്ത ആക്രമണം നടത്തി ഭീകരരെ തുരത്താനാണു പദ്ധതിയെന്നു സൈനിക വക്താവ് സബാഹ് നൂറി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha