ഹിരോഷിമയില്‍ കനത്ത മഴയിലും മലയിടിച്ചിലും എട്ടു പേര്‍ മരിച്ചു
ഹിരോഷിമയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലുംപ്പെട്ട് എട്ടു പേര്‍ മരിച്ചു. 13 പേരെ കാണാതായി. മലയിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകളും കൃഷിസ്ഥലങ്ങളും നശിച്ചു.
തകര്‍ന്ന വീടുകള്‍ക്കിടയില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. മഴ തുടരുന്നതിനാല്‍ കൂടുതല്‍ മലയിടിച്ചിലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്. റോഡുകളും മറ്റും തകര്‍ന്നതിനാല്‍ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha