അമേരിക്കയില്‍ ചെറുവീമാനം തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു
അമേരിക്കയില്‍ ചെറുവീമാനം വീടുകള്‍ക്ക് മുകളില്‍ വീണ് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള വീമാനമാണ് വീടുകള്‍ക്ക് മുകളില്‍ വീണത്. അപകടത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. എന്നാല്‍ വീമാനത്തില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. എഞ്ചിന്‍ തകരാര്‍മൂലമാണ് വിമാനം തകര്‍ന്നത് എന്നാണ് പ്രഥമിക വിവരം. ഒരാഴ്‌ചക്കിടെ അമേരിക്കയിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം ഫ്‌ളോറിഡ വീമാനത്താവളത്തില്‍ ചെറുവീമാനം തകര്‍ന്ന് മൂന്ന് പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha