യുഎസ് പത്രപ്രവര്‍ത്തകനെ ഭീകരര്‍ തലയറുത്തുകൊന്നു
ഇറാഖില്‍ യുഎസ് സൈന്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ഭീകരര്‍ യുഎസ് പത്രപ്രവര്‍ത്തകന്റെ കഴുത്തറുത്ത് കൊലപ്പെടുത്തി. പത്രപ്രവര്‍ത്തകനായ ജെയിംസ് ഫോളിയുടെ തലയറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ ഭീകര്‍ പുറത്ത് വിട്ടു. സൈനിക നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ മറ്റൊരു യുഎസ് പൗരനെ വധിക്കുമെന്നും ഭീഷണിയുണ്ട്. തലയറുക്കുന്നതിന്റെ വിഡിയോ യൂട്യൂബിലാണ് പോസ്‌റ്റ് ചെയ്‌തത്. 2012 നവംബര്‍ 22നാണ് ഫോളിയെ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വച്ചു കാണാതായത്. അദ്ദേഹം അപ്പോള്‍ യുഎസ് ആസ്‌ഥാനമായ ഓണ്‍ലൈന്‍ വാര്‍ത്താ ചാനലായ ഗ്ലോബല്‍പോസ്‌റ്റിന്റെ ലേഖകനായിരുന്നു ഫോളി. യുഎസ് പത്രപ്രവര്‍ത്തകനായ സ്‌റ്റീവ് സോറ്റലോഫിനെ ഇവര്‍ തടവില്‍ വച്ചിരിക്കുന്നതായും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ വിഡിയോ കണ്ടെന്നും നിജസ്‌ഥിതി പരിശോധിച്ചുവരികയാണെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്‌താവ് കൈറ്റ്‌ലിന്‍ ഹേഡന്‍ പറഞ്ഞു. വിഡിയോ യഥാര്‍ഥമാണെങ്കില്‍ സംഭവത്തെ അപലപിക്കുന്നതായും കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായും യു.എസ് വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha