ഇറ്റലിയില്‍ യുദ്ധവിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
ടൊര്‍ണാഡോ യുദ്ധവിമാനങ്ങള്‍ തമ്മില്‍ ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ സൈന്യം അറിയിച്ചു. ബൂധനാഴ്‌ചയുണ്ടായ അപകടത്തില്‍ രണ്ടു പേരെ കൂടി കാണാതായിട്ടുണ്ട്. ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒന്ന് നാറ്റോ സേനയില്‍ സേവനം ചെയ്‌തിരുന്ന മരിയാന്‍ജില വാലന്റിനിയെന്ന വനിതാ പൈലറ്റിന്റേതാണ്.
വടക്കന്‍ ഇറ്റലിയില്‍ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ അഭ്യാസപ്രകടനങ്ങള്‍ക്കിടയിലാണ് ടൊര്‍ണാഡോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. സംഭവത്തെ കുറിച്ച് നാറ്റോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha