ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു
ഇസ്രയേല്‍ - ഹമാസ് സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നു ഗാസയില്‍ വീണ്ടും വ്യോമാക്രമണം. ഇന്നലെ പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്‌ഫിന്റെ ഭാര്യയും ഏഴുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ ജൂലൈ എട്ടിനു തുടങ്ങിയ സംഘര്‍ഷത്തില്‍ മരിച്ച പലസ്‌തീന്‍കാരുടെ എണ്ണം 2037 ആയി.
റോക്കറ്റ് ആക്രമണം അവസാനിപ്പിക്കുന്നതു വരെ ഹമാസ് നേതാക്കളുടെ തല ഉരുളുമെന്നു ഭീഷണി മുഴക്കിയ ഇസ്രയേല്‍, 2000 റിസര്‍വ് സൈനികരെ വീണ്ടും തിരികെ വിളിച്ചു. അതിര്‍ത്തിയില്‍ നിന്ന് 80 കിലോമീറ്റര്‍ വരെ ദൂരത്തില്‍ താമസിക്കുന്ന പൗരന്മാരോട് റോക്കറ്റ് ആക്രമണത്തില്‍ നിന്നു രക്ഷനേടാനുള്ള സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കാനും ആവശ്യപ്പെട്ടു.
ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നാരോപിച്ച് ഈജിപ്‌തിന്റെ മധ്യസ്‌ഥതയില്‍ കയ്‌റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ നിന്ന് ഇസ്രയേല്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു. അതിനു മുന്‍പുതന്നെ ഇരുകൂട്ടരും മുന്‍നിലപാടുകളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറല്ലെന്നു പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha