ഇറാഖില്‍ സ്‌ഫോടന പരമ്പര: 21 പേര്‍ മരിച്ചു
ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ 21 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയ വിഭാഗങ്ങള്‍ അധികമുള്ള പ്രദേശത്ത് ഇന്നു രാവിലെയാണ് സ്‌ഫോടന പരമ്പര അരങ്ങേറിയത്. ഒരു മണിക്കൂറിനുള്ളില്‍ ഒന്‍പത് കാര്‍ ബോംബ് സ്‌ഫോടനങ്ങളും പാതയോര സ്‌ഫോടനങ്ങളുമാണ് ഉണ്ടായത്.
ചെറു റെസ്റ്റോറന്റുകളും ബസ് സ്റ്റോപ്പുകളും ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനങ്ങള്‍. അതിനിടെ നഗരത്തിന് തെക്ക് ഷിയകള്‍ക്ക് ആധിപത്യമുള്ള മേഖലയിലെ ഒരു പോലീസ് താവളത്തിന് നേര്‍ക്ക് സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റിയും സ്‌ഫോടനം നടത്തിയിട്ടുണ്ട്. ഇറാഖില്‍ സദ്ദാം ഹുസൈനെ പുറത്താക്കി യുഎസ് അധിനിവേശം നടത്തിയതിന്റെ പത്താം വാര്‍ഷികത്തിനിടെയായിരുന്നു ആക്രമണ പരമ്പര അരങ്ങേറിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha