ജൂത വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയതാണ് ഗാസയിലെ സംഘര്‍ഷത്തിന് തുടക്കം
മൂന്ന് ജൂത വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് ഗാസയിലെ സംഘര്‍ഷത്തിന് തുടക്കമെന്ന് ഹമാസ്. ഇതാദ്യമായാണ് സംഭവത്തില്‍ തങ്ങളുടെ പങ്ക് ഹമാസ് നേതൃത്വം തുറന്ന് സമ്മതിക്കുന്നത്. അതിനിടെ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം കൂടുതല്‍ രൂക്ഷമായി.
വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രയേല്‍ സേന നടത്തിയ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഹമാസിന്റെ ഉന്നത കമാന്‍ഡര്‍മാരായ അബു ഷമാല, റായ്‌ദ് അല്‍ത്താര്‍, മുഹമ്മദ് ബറൂം എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം തുടങ്ങിയ ശേഷം ഹമാസ് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇവരുടെ മരണം.
ഹമാസിന്റെ 30ല്‍ അധികം ശക്‌തി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഏറ്റുമുട്ടല്‍ കൂടുതല്‍ ശക്‌തമാക്കിയതായി ഇസ്രയേല്‍ സേന വ്യക്‌തമാക്കി. അതിനിടെ ഇസ്രയേലിലെ പ്രധാന നഗരങ്ങളിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണവും മോട്ടോര്‍ ബോംബ് ആക്രമണവും തുടരുകയാണ്. ഒരു മാസം പിന്നിട്ട സംഘര്‍ഷത്തില്‍ സാധാരണക്കാരായ പൗരന്മാരടക്കം 2000ല്‍ അധികം പലസ്‌തീകാരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന് സൈനികരുള്‍പ്പടെ 64 പേരുടെ ജീവനും നഷ്‌ടമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha