ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു പാലസ്‌തീന്‍ കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അല്‍-സവയ്‌ദയില്‍ ഉണ്ടായ ആക്രമണത്തിലാണ് നാലും മൂന്നും വയസ് പ്രായമുള്ള കുട്ടികളുള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒറ്റുകാരെന്നു സംശയിച്ചു 18 പാലസ്‌തീന്‍കാരെ ഹമാസ് വധിച്ചിരുന്നു. ഹമാസിന്റെ മൂന്നു ഫീല്‍ഡ് കമാന്‍ഡര്‍മാരെ ദക്ഷിണ ഗാസയിലെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ വധിക്കാന്‍ ഇടയായത് ഈ പാലസ്‌തീന്‍കാര്‍ വിവരം ചോര്‍ത്തിക്കൊടുത്തതു കൊണ്ടാണെന്നു സംശയിച്ചാണ് ഇവരെ വധിച്ചത്. ശനിയാഴ്‌ച 20 ഓളം വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha