പോലീസ് ഹെലികോപ്‌റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടു
സ്‌പെയിനില്‍ മലമുകളില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താന്‍ പോയ മൂന്ന് പോലീസുകാരനടങ്ങിയ ഹെലികോപ്‌റ്റര്‍ തകര്‍ന്ന് വീണ് മൂന്നുപേരും മരിച്ചു. ഹെലികോപ്‌റ്ററിന്റെ ചിറകുകള്‍ മലയില്‍ തട്ടിയതുമൂലമാണ് അപകടമുണ്ടായെതെന്ന് അനുമാനിക്കുന്നു.
വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ലിയോണിലാണ് അപകടം നടന്നത് ഹോലികോപ്‌റ്ററില്‍ രണ്ടു പൈലറ്റുമാരും ഒരു രക്ഷാപ്രവര്‍ത്തകനുമായിരുന്നു. കോപ്‌റ്ററില്‍ നിന്നും ഒരാള്‍ നേരത്തെ തന്നെ മലയില്‍ കുടുങ്ങി കിടക്കുന്നയാളെ തിരയാന്‍ ഇറങ്ങിയതായിരുന്നു. ഇയാളാണ് അപകടവിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha