താലിബാന്‍ ഇര മലാല യൂസുഫ് റായ് വീണ്ടും സ്‌കൂളിലേക്ക്
പാക്കിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ മലാല യൂസുഫ് റായി വീണ്ടും സ്‌കൂളിലേക്ക്. ബ്രിട്ടനിലെ ബര്‍ഗിംഗ് ഹാംമിലുള്ള സ്‌കൂളിലായിരിക്കും ഇനി മലാലയുടെ വിദ്യാഭ്യാസം. 2012 ഒക്ടോബര്‍ ഒമ്പതിന് സ്‌കൂളില്‍ നിന്നും വീട്ടിലേക്കു പോകുമ്പോഴായിരുന്നു മലാലയക്കു നേരെ താലിബാന്‍ തീവ്രവാദികള്‍ നിറയൊഴിച്ചത്. പാക്കിസ്ഥാനില്‍ പെണ്‍ക്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിനാണ് മലാല താലിബാന്റെ ഇരയായത്. തുടര്‍ന്ന് പാക്കിസ്ഥാനിലെ ആശുപത്രിയില്‍ നിന്നും കൂടുതല്‍ നല്ല ചികിത്സക്കായി മലാലയെ ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മലാല ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയത്. മലാലയുടെ അച്ഛന്‍ സിയാവുദ്ദീന്‍ യൂസുഫ് റായിക്ക് ബ്രിട്ടനിലെ പാക്കിസ്ഥാന്‍ ആസ്ഥാനത്ത് ജോലിലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് മലാലയും കുടുംബവും ഇനിമുതല്‍ ബ്രിട്ടനിലായിരിക്കും താമസിക്കുക.
വീണ്ടും സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞതില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും,ലോകത്തിലെ എല്ലാ പെണ്‍ക്കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്ന അടിസ്ഥാന അവകാശം ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മലാല പറഞ്ഞു. കൂടാതെ പാക്കിസ്ഥാനിലെ പഴയ സഹപാഠികളെ തനിക്ക് നഷ്ടമാകുമെന്ന് മലാല കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha