ഗാസയില്‍ വ്യോമാക്രമണത്തില്‍ എട്ടു പലസ്‌തീനികള്‍ കൊല്ലപ്പെട്ടു
ഹമാസിന്റെ ശക്‌തികേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു സ്‌ത്രീകളും മൂന്നുവയസുകാരനും ഉള്‍പ്പെടെ നാലു പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ 49 ദിവസം പിന്നിട്ടതോടെ മരിച്ചവരുടെ എണ്ണം 2,200 ആയി. ഗാസയില്‍നിന്നു തൊടുത്ത 38 റോക്കറ്റില്‍ ഒരെണ്ണം ഇസ്രയേല്‍ നിര്‍വീര്യമാക്കി. ഇതിനിടെ, വീണ്ടും താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള ചര്‍ച്ചയ്‌ക്ക് ഈജിപ്‌തിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുന്നുണ്ട്.
തര്‍ക്ക വിഷയങ്ങളില്‍ ഒരുമാസത്തിനുള്ളില്‍ ചര്‍ച്ചയ്‌ക്കു സന്നദ്ധമാണെന്നു പലസ്‌തീന്‍ ഉദ്യോഗസ്‌ഥന്‍ കെയ്‌റോയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇസ്രയേലിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതായി ഹമാസ് വക്‌താവ് സമി അബു സുഹ്‌റിയും പറഞ്ഞു. പലസ്‌തീനിന്റെ ആവശ്യം അംഗീകരിക്കുന്നതനുസരിച്ചായിരിക്കും ചര്‍ച്ചയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ഇസ്രയേല്‍ അഭിപ്രായപ്രക്രടനം നടത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha