ഇറാഖില്‍ വിവധ സ്ഥലങ്ങളിലുണ്ടായ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു
ഇറാഖില്‍ വിവധ സ്ഥലങ്ങളില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. ന്യൂ ബഗ്‌ദാദില്‍ പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് വരികയായിരുന്നവര്‍ക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരുക്കേറ്റു. കര്‍ബലയില്‍ നടന്ന സ്‌ഫോനത്തില്‍ 12 പേര്‍ മരിച്ചു. 31 പേര്‍ക്ക് പരുക്കേറ്റു.
ബാബേലില്‍ നടന്ന ഇരട്ട കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഇവിടെയും മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റ് രണ്ടിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha