ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
ഹമാസും ഇസ്രയേലും ദീര്‍ഘകാല വെടിനിര്‍ത്തലിനു സമ്മതിച്ചതായി ഈജിപ്‌ത്. ഇന്നലെ രാത്രി പ്രാദേശികസമയം ഏഴിനു വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഈജിപ്‌ഷ്യന്‍ വാര്‍ത്താ ഏജന്‍സി മെനാ അറിയിച്ചു. അമ്പതു ദിവസം കൊണ്ട് നടക്കുന്ന ഗാസാ യുദ്ധത്തിന് അന്ത്യം.
ജൂലൈ എട്ടിന് ആരംഭിച്ച ഗാസാപോരാട്ടത്തില്‍ 490 കുട്ടികള്‍ ഉള്‍പ്പെടെ 2137 പലസ്‌തീന്‍കാര്‍ക്കും 68 ഇസ്രേലികള്‍ക്കും ജീവഹാനി നേരിട്ടെന്നാണു കണക്ക്. 11000 പലസ്‌തീന്‍കാര്‍ക്കു പരിക്കേറ്റു. ഗാസയിലെ അഞ്ച് ബഹുനിലക്കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ ഇസ്രേലി മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. 540,000 പേര്‍ അഭയാര്‍ഥികളായി.
അനിശ്ചിതകാല വെടിനിര്‍ത്തല്‍ കരാറിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. എന്നാല്‍ ഗാസ ഉപരോധം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഈജിപ്‌തും സമ്മതിച്ചെന്നു ഹമാസ് അധികൃതര്‍ പറഞ്ഞു. ഗാസയിലെ മത്സ്യബന്ധനമേഖല വിപുലീകരിക്കും.
രണ്ടാംഘട്ടമെന്ന നിലയില്‍ ഒരു മാസത്തിനുശേഷം ഗാസയില്‍ തുറമുഖം നിര്‍മിക്കുന്ന പ്രശ്‌നം സംബന്ധിച്ച് പലസ്‌തീനും ഇസ്രയേലും ചര്‍ച്ച നടത്തും. വെസ്റ്റ്‌ബാങ്കില്‍ ഇസ്രേലി കസ്റ്റഡിയിലുള്ള പലസ്‌തീന്‍ തടവുകാരെ വിട്ടയയ്‌ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha