ഒമ്പതു വയസുകാരിയുടെ വെടിയേറ്റ് പരിശീലകന്‍ കൊല്ലപ്പെട്ടു
അമേരിക്കയില്‍ പരിശീലനത്തിനിടെ ഒമ്പതു വയസുകാരിയുടെ വെടിയേറ്റ് ഷൂട്ടിംഗ് പരിശീലകന്‍ കൊല്ലപ്പെട്ടു. ഷൂട്ടിംഗ് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മരണം. പരിശീലകന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിശീലകനായ ചാള്‍സ് വാക്ക (39) ആണ് കൊല്ലപ്പെട്ടത്. അരിസോണയിലെ ഷൂട്ടിംഗ് റേഞ്ചിലായിരുന്നു അപകടം.
ശക്തിയേറിയ മിഷ്യന്‍ ഗണ്‍ ഉപയോഗിച്ച് ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയെ ചാള്‍സ് പരിശീലിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് വഴുതിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ചാള്‍സിന്റെ തലയ്‌ക്കാണ് വെടിയേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha